23
Oct 2024
Sat
23 Oct 2024 Sat
Wanted Attention reveals Man who Arrested For Threats To Airlines.jpg

വിമാനങ്ങളില്‍ ബോംബ് വച്ചുവെന്ന വ്യാജ ഭീഷണി സന്ദേശം നല്‍കിയത് ശ്രദ്ധ കിട്ടാനാണെന്ന് പിടിയിലായ 25കാരന്‍. ഡല്‍ഹി ഉത്തംനഗറിലെ രാജപുരി സ്വദേശി ശുഭം ഉപാധ്യായ് ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് തൊഴില്‍രഹിതനായ ഇയാള്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ 14 മുതല്‍ ഇതുവരെ 275 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 17കാരനെ മുംബൈ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി രണ്ട് ഭീഷണി സന്ദേശങ്ങള്‍ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിച്ചിരുന്നു. സാമൂഹിക മാധ്യമ അക്കൗണ്ടില്‍ നിന്നായിരുന്നു ഈ സന്ദേശങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ശുഭം ഉപാധ്യായ് പിടിയിലാവുന്നത്. കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് ശ്രദ്ധ നേടാനുള്ള നീക്കമായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. പ്ലസ് ടുവരെ പഠിച്ച ശുഭം ജോലിയില്ലാതെ വീട്ടിലിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.