|
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (LPG Price) വില വീണ്ടും കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപ LPG സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.
ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1,802 രൂപയായി. മുംബൈയില്‍ 1,754 രൂപയും കൊല്‍ക്കത്തയില്‍ 1,911 രൂപയുമായാണ് പുതിയ വില. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1.810 രൂപയും നല്‍കണം. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ 39 രൂപയും വര്‍ധിപ്പിച്ചു. നാലുമാസത്തിനിടെ 157.50 രൂപ കൂട്ടിയതോടെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഭക്ഷണത്തിന് വില കൂട്ടാന്‍ നിര്‍ബന്ധിതരാകും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





