27
Nov 2024
Sun
27 Nov 2024 Sun
speeding car kills man who bursting crackers on road

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി റോഡില്‍ പടക്കംപൊട്ടിച്ചുകൊണ്ടുനിന്ന യുവാവ് വാഹനമിടിച്ചുമരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. 35കാരനായ സോഹം പട്ടേല്‍ ആണ് മരിച്ചത്. സംഭവസമയം നിരവധി പേര്‍ ഇവിടെ പൊട്ടിക്കുന്നുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈസമയം അമിതവേഗതയില്‍ വന്ന കാര്‍ സോഹം പട്ടേലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയേറ്റ് മീറ്ററുകള്‍ക്കപ്പുറമാണ് യുവാവ് തെറിച്ചുവീണത്. സോഹം പട്ടേലിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. വാഹനം തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്.