ബംഗളൂരു: പത്തു വയസ്സുള്ള ബാലന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയുമായി ഇന്‍സ്റ്റഗ്രാം താരംരംഗത്ത്. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ നേഹ ബിശ്വാല്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ എക്‌സില്‍ പങ്കുവച്ച വിഡിയില്‍ പരാതിയുമായി രംഗത്തെത്തിയത്. വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
|
An Instagram user, @nehabiswal120, has reported facing sexual harassment in BTM Layout, Bengaluru. She claims that while she was walking down the street, a boy on a bicycle approached her, greeted her with a “hi,” and then inappropriately touched her before quickly fleeing the… pic.twitter.com/R6qXDnVUc8
— Karnataka Portfolio (@karnatakaportf) November 6, 2024
കണ്ടുനിന്നവരില്‍ പലരും ആണ്‍കുട്ടിയോട് സഹാനുഭൂതി കാണിക്കാന്‍ തീരുമാനിക്കുകയും കുട്ടിയായതിനാല്‍ അറിയാതെ ചെയ്തതാവുമെന്നും അവനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായും നേഹ ബിശ്വാല്‍ പറഞ്ഞു. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ട് പ്രദേശത്ത് വച്ച് പത്ത് വയസുകാരന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. നടന്നുപോകുമ്പോള്‍ സ്ട്രീറ്റില്‍ വച്ച് വീഡിയോ ചിത്രീകരിച്ചു. ഇതിനിടയില്‍ സൈക്കിളിലെത്തിയ പത്തുവയസ് തോന്നിക്കുന്ന ആണ്‍കുട്ടി മോശമായി സ്പര്‍ശിച്ചുെന്നുമാണ് പരാതി.
നേഹ ബിശ്വാലിന്റെ വാക്കുകള്‍
ഇത് എനിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. വളരെ വിഷമം തോന്നുന്നു. നടക്കുന്നതിനിടയില്‍ ഞാന്‍ വീഡിയോ എടുക്കുകയായിരുന്നു. ഞാന്‍ നടന്നുപോന്ന അതേ വശത്തായിരുന്നു ആണ്‍കുട്ടി ഉണ്ടായിരുന്നത്. സൈക്കിള്‍ ചവിട്ടി പോയി. എന്നെ കണ്ടതോടെ സൈക്കിള്‍ യൂ ടേണ്‍ അടിച്ചു. തുടര്‍ന്ന് തിരികെ എന്റെ അടുത്തേക്ക് വരികയായിരുന്നു. ആദ്യം അവന്‍ Hai… പറഞ്ഞു,
പിന്നെ എന്നെ കളിയാക്കി.
ഞാന്‍ ക്യാമറയില്‍ സംസാരിക്കുന്ന രീതിയില്‍ അനുകരിച്ചു.
തുടര്‍ന്നായിരുന്നു ലൈംഗികാതിക്രമം ഉണ്ടായത്. ബഹളംവച്ചപ്പോള്‍ ആണ്‍കുട്ടിയെ പ്രദേശവാസികള്‍ പിടികൂടി. സംഭവം കണ്ട പലരും തന്നെ പിന്തുണച്ചില്ലെന്നും യുവതി പറയുന്നു. അവന്‍ കുട്ടിയാണെന്നും അവനോട് ക്ഷമിക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഇത്രയും സംഭവിച്ചപ്പോള്‍ സൈക്കിള്‍ ബാലന്‍സ് പോയി അബദ്ധത്തില്‍ സ്പര്‍ശിച്ചതാണെന്നാണ് ആണ്‍കുട്ടി പറഞ്ഞത്.
ഞാന്‍ വീഡിയോ കാണിച്ചതിന് ശേഷമാണ് ആളുകള്‍ എന്നെ വിശ്വസിച്ചത്. സംഭവം റെക്കോര്‍ഡ് ചെയ്തു, അതുകൊണ്ടാണ് ആളുകള്‍ എന്നെ പിന്തുണച്ചത്. സമാനമായ എത്ര സംഭവങ്ങള്‍ ആളുകളുമായി സംഭവിച്ചിട്ടുണ്ടെന്ന് സങ്കല്‍പ്പിക്കുക. അതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും നേഹ ബിശ്വാല്‍ കൂട്ടിച്ചേര്‍ത്തു.
വികാരാധീനയായിട്ടാണ് യുവതി ഇക്കാര്യം വിവരിക്കുന്നത്.
kannada insta influencer accused 10-year-old boy molested him





