14
Nov 2024
Thu
14 Nov 2024 Thu
bracelet making workshop at SIBF 2024

43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പെണ്‍കുട്ടികള്‍ക്കായി ബ്രേസ് ലെറ്റ് നിര്‍മാണ ശില്‍പ്പശാല സംഘടിപ്പിച്ചു. ഷാര്‍ജ ആസ്ഥാനമായ ഇര്‍തി കണ്‍ടംപററി ക്രാഫ്റ്റ്‌സ് കൗണ്‍സില്‍(ഇര്‍തി)ആണ് ബ്രേസ് ലെറ്റ് നിര്‍മാണത്തിനുള്ളില്‍ പരുത്തിനൂലുകള്‍ നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എമിറാത്തി പൈതൃക കരകൗശലരീതിയായ താലി പാരമ്പര്യത്തിലാണ് ശില്‍പ്പശാലയില്‍ പെണ്‍കുട്ടികളെ ബ്രേസ് ലെറ്റ് നിര്‍മിക്കുവാന്‍ പഠിപ്പിച്ചത്. പരിശീലകരായ അമല്‍ ഇസ്മായിലും ഒമ്‌നിയ ഈദുമാണ് ശില്‍പ്പശാലയ്ക്കു നേതൃത്വം നല്‍കിയത്. പരിശീലനത്തിനു ശേഷം പെണ്‍കുട്ടികള്‍ സ്വയം നിര്‍മിച്ച മനോഹരമായ ബ്രേസ് ലെറ്റുകള്‍ വീടുകളിലേക്ക് കൊണ്ടുപോവാനും അനുവാദം നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക