തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്. (Journalist Union against Suresh Gopi) സിനിമയില്‍ പണ്ട് കൈയ്യടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ടെന്ന് കെ.യു.ഡബ്ല്യു.ജെ സഹമന്ത്രിക്ക് താകീത് നല്കി.
|
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമാണെന്നും പത്രപ്രവര്‍ത്തക യൂണിയന് പറഞ്ഞു. 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്സ് റാം മുഹമ്മദിനെ റൂമില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് കെ.യു.ഡബ്ല്യു.ജെയുടെ വിമര്‍ശനം.
കേന്ദ്ര സഹമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്.
ALSO READ: പത്തനംതിട്ടയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ
മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പ്പമെങ്കിലും ബാക്കി നില്ക്കുന്നുവെങ്കില് കേരളത്തിലെ പൊതു സമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.
സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തയ്യാറാവണമെന്നും കെ.യു.ഡബ്ല്യു.ജെ പറഞ്ഞു.
അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് യൂണിയന് പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
കേന്ദ്ര സഹമന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും കെ.യു.ഡബ്ല്യു.ജെ അറിയിച്ചു.
വഖഫുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് അലക്സ് റാം മുഹമ്മദിനെ റൂമിലേക്ക് വിളിച്ചുവരുത്തി സുരേഷ് ഗോപി ഭീഷണിപ്പെടുത്തുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നല്കാന് സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നുമാണ് പറഞ്ഞത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





