22
Nov 2024
Tue
22 Nov 2024 Tue
KARNATAKA MALAYALI ACCIDENT DEATH

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് മലയാളികള്‍ മരിച്ചു. (Car accident in Bengaluru; Two Malayalis died)കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറ് വന്നിടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബന്നാര്‍ഘട്ട റോഡ്- കമ്മനഹള്ളി ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ബൊമ്മസാന്ദ്രയിലെ ഒരു സ്വകാര്യ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് സഹദ്. റിഷ്ണു ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക