27
Nov 2024
Thu
27 Nov 2024 Thu
narendra modi nitish kumar

പട്‌ന: പൊതുചടങ്ങിനിടെ കാലില്‍ വീഴാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമം തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദര്‍ഭംഗയിലെ പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി മോദി ഇരിക്കവെ വേദിയിലേക്ക് നടന്നുവന്ന നിതീഷിനോട് തന്റെ സമീപത്ത് ഇരിക്കാന്‍ മോദി ക്ഷണിച്ചു. എന്നാല്‍, നിതീഷ് ആദ്യം മോദിയുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഉടന്‍ പ്രധാനമന്ത്രി എഴുന്നേറ്റ് ഇത് തടഞ്ഞു.

നിതീഷ് കുമാര്‍, പ്രധാനമന്ത്രിയുടെ കാലില്‍ വീഴാന്‍ ശ്രമിക്കുന്നത് ഇതാദ്യമല്ല. ജൂണില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തിനിടെ പ്രധാനമന്ത്രിയുടെ പാദങ്ങളില്‍ തൊടാന്‍ ശ്രമിച്ചത്, ചടങ്ങില്‍ പങ്കെടുത്തവരെ അമ്പരപ്പിച്ചിരുന്നു. ഏപ്രിലില്‍ നവാഡയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും നിതീഷ് സമാനമായി പെരുമാറിയിരുന്നു.

നിതീഷ് കാലുവാരുമെന്ന് ഭയന്നാണ് കാലില്‍ വീഴുന്നത് മോദി തടയുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍.