വീഡിയോ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നടി നയന്‍താരയും നടന് ധനുഷും വലിയ അകല്‍ച്ചയിലാണ്. തര്‍ക്കം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയുംചെയ്തു. ആരുടെ പക്ഷത്താണ് ശരി എന്നുള്ള ചര്‍ച്ചകള്‍ക്കിടെ രണ്ടുതാരങ്ങളും ഒരേ ചടങ്ങിനെത്തിയിരിക്കുകയാണ്. ഏറെക്കുറേ അടുത്ത് ഇരുന്നിട്ടും പരസ്പരം മുഖം കൊടുക്കാതെ സമയം ചെലവഴിച്ചത് വൈറലാകുകയുംചെയ്തു.
|
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിനാണ് രണ്ടുപേരും വന്നത്. പകര്‍പ്പവകാശത്തര്‍ക്കം തുടങ്ങിയ ശേഷം ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. വിഘ്നേഷ് ശിവനൊപ്പം നയന്‍താര എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷ് ഇരിക്കുന്നുണ്ടായിരുന്നു.
Dhanush and Nayanthara at Idli kadai producer’s wedding 😂pic.twitter.com/gjDZIxbnGT
— Kajanthini (@Kajanthini03) November 21, 2024
ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ത്തന്നെയാണ് നയന്‍താരയും വിഘ്നേഷും ഇരുന്നത്. എന്നാല്‍ ഇരുവരും പരസ്പരം നോക്കുകയോ മുഖംകൊടുക്കുകയോ ചെയ്തില്ല. രണ്ടുപേരും ഏതാനും മിനിറ്റുകള്‍ മുഖം കൊടുക്കാതെ അടുത്തടുത്ത് ഇരിക്കുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വെറലാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയായിരുന്നു നടി നയന്‍താരയും നടന് ധനുഷും തമ്മിലുള്ള വീഡിയോ പകര്‍പ്പവകാശ തര്‍ക്കം. നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന സിനിമ ധനുഷ് ആണ് നിര്‍മിച്ചത്. ഈ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലായത്. സിനിമയുടെ ചില പിന്നണി ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നയന്‍താരയ്ക്ക് ധനുഷ് നോട്ടീസ് അയച്ചതാണ് തര്‍ക്കങ്ങള്‍ക്കിടയാക്കിയത്. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയന്‍താര ആരോപിച്ചത്.
Amid feud over documentary, Nayanthara and Dhanush ignore each other


