25
Nov 2024
Mon
25 Nov 2024 Mon
jaisy murder

കൊച്ചി: കളമമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയിലായി. (Housewife’s murder: Infopark employee and female friend arrested)  കാക്കനാട് സ്വദേശിയും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജെയ്‌സിയുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്.

ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ജെയ്സി കൊല്ലപ്പെട്ടത്. ജെയ്‌സിയുടെ രണ്ട് ഫോണുകളും രണ്ട് സ്വര്‍ണ വളകളും നഷ്ടപ്പെട്ടിരുന്നു.

ALSO READ: ഇസ്രായേലിനു നേരെ 180ലേറെ റോക്കറ്റുകള്‍ വര്‍ഷിച്ച് ഹിസ്ബുല്ല; നിരവധി പേര്‍ക്ക് പരിക്ക്

കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ജെയ്‌സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലക്ക് പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്.

അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്‌സിക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്‌ക്കെടുത്തിട്ട് ഫര്‍ണിഷ് ചെയ്ത് മറ്റുള്ളവര്‍ക്ക് ദിവസ-മാസ വാടകയ്ക്ക് കൊടുക്കുന്ന ഇടപാടും റിയല്‍ എസ്റ്റേറ്റ് ഇടപാടും ജെയ്‌സിക്ക് ഉണ്ടായിരുന്നു. തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.