18
Nov 2024
Mon
18 Nov 2024 Mon
uzbek arrested

ദുബയില്‍ ജൂത പുരോഹിതനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ഉസ്‌ബെക്ക് പൗരന്മാര്‍. ഒളിംപി തൈറോവിച്ച്(28), മഹ്‌മൂദ്‌ജോന്‍ അബ്ദുറഹീം(28), അസീസ്‌ബെക് കംലോവിച്ച്(33) എന്നിവരാണ് അറസ്റ്റിലയാതെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലി-മോല്‍ദോവന്‍ പൗരത്വമുള്ള റബ്ബി സവി കോഗനെ(28)കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്.

ദുബയില്‍ വ്യാപാരം ചെയ്തുവരികയായിരുന്നു കോഗന്‍ ഇവിടുത്തെ ജൂത ഗ്രൂപ്പായ ചബാദ് നേതാവായിരുന്നു. കാണാതായ കോഗനുവേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെ ഒമാനുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ഐനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. കോഗന്റെ കാര്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

2020ല്‍ ഇസ്രായേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതല്‍ കോഗന്‍ യുഎഇയിലായിരുന്നു. നേരത്തേ ഇസ്രായേല്‍ സേനയിലും കോഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തീകരിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.