ഹൈദരബാദ്: തെലങ്കാനയില്‍ ഏഴു മാവോയിസ്റ്റുകളെ പൊലിസ് വെടിവച്ചുകൊന്നു. ഏറ്റുമുട്ടലിലാണ് എല്ലാവരും കൊല്ലപ്പെട്ടതെന്ന് തെലങ്കാന പൊലിസ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് ബദ്രു ഉള്‍പ്പടെ കൊലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് വന്‍ ആയുധശേഖരവും പിടിച്ചെടുത്തതായും പൊലീസ് അവകാശപ്പെട്ടു. തെലങ്കാനയിലെ മുളഗു ജില്ലയിലാണ് സംഭവം. ചല്‍പ്പാകയിലെ വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.
|
പൊലിസും മാവോയിസ്റ്റ് വിരുദ്ധസേനയും സംയുക്തമായ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും മാവോയിസ്റ്റുകളില്‍ നിന്ന് എകെ 47 ഉള്‍പ്പടെയുള്ള തോക്കുകള്‍ പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.
ഏറ്റുരുനഗരത്ത് ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴ് സിപിഐ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലിസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ രണ്ട് ആദിവാസികളെ പോലീസ് ഇന്‍ഫോര്‍മര്‍മാര്‍ എന്ന് മുദ്രകുത്തി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
തെലങ്കാന സംസ്ഥാന കമ്മിറ്റി സെക്രട്ടറി കുര്‍സം മംഗു എന്ന ഭദ്രു, ഡിവിഷണല്‍ കമ്മിറ്റി അംഗം എഗോലപ്പു മല്ലയ്യ, ഏരിയ കമ്മിറ്റി അംഗങ്ങളായ മുസ്സാക്കി ദേവല്‍, എം ജമുന, പാര്‍ട്ടി അംഗങ്ങളായ ജയ് സിംഗ്, കിഷോര്‍, കാമേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് പോലീസ് തിരിച്ചറിഞ്ഞത്.
7 Maoists shot dead in Telangana
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





