24
Dec 2024
Sun
24 Dec 2024 Sun
14 year old boy dies of heart attack while practicing running

സ്‌കൂളിലെ കായിക മല്‍സരത്തിനു വേണ്ടി ഓടി പരിശീലിക്കുന്നതിനിടെ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലെ സിരൗലി ഗ്രാമത്തിലാണ് സംഭവം. മോഹിത് ചൗധരിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാര്‍ക്കൊപ്പം രണ്ട് റൗണ്ട് ഓടിയതിനു പിന്നാലെ മോഹിത് ചൗധരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. ഡിസംബര്‍ ഏഴിനായിരുന്നു സ്‌കൂളിലെ കായികമല്‍സരം. ആഗസ്തില്‍ കുട്ടിയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക