21
Dec 2024
Mon
21 Dec 2024 Mon

കിങ്സ്റ്റന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പിശുക്കന്‍ ബൗളറെന്ന റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സ്. ബംഗ്ലാദേശിനെതിരേ നടന്നുവരുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരെ ഒന്നാം ഇന്നിങ്‌സില്‍ 164 റണ്‍സില്‍ പുറത്താക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചാണ് ജെയ്ഡന്‍ സീല്‍സ് റെക്കോഡിട്ടത്. മത്സരത്തില്‍ 15.5 ഓവര്‍ എറിഞ്ഞ സീല്‍സ് 5 റണ്‍സ് മാത്രം വഴങ്ങി 4 ബംഗ്ലാ വിക്കറ്റുകളും വീഴ്ത്തി. അതില്‍ 10 ഓവറുകള്‍ മെയ്ഡനായിരുന്നു. താരത്തിന്റെ വിസ്മയിപ്പിക്കുന്ന ഇക്കണോമി 0.32 ആണ്. 1978ന് ശേഷം ഇതാദ്യമായാണ് 10 ഓവറില്‍ അധികം എറിയുന്ന ഒരു താരത്തിന്റെ ഇക്കണോമി 0.4ന് താഴെ നില്‍ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 164 റണ്‍സില്‍ എല്ലാവരും പുറത്തായി. ഷദ്മാന്‍ ഇസ്ലാം 64 റണ്‍സ് നേടി ബംഗ്ലാദേശ് നിരയില്‍ ടോപ് സ്‌കോററായി. മെഹിദി ഹസന്‍ 36 റണ്‍സും ഷഹ്ദാത്ത് ഹൊസൈന്‍ 22 റണ്‍സും തൈജുള്‍ ഇസ്ലാം 16 റണ്‍സും നേടി രണ്ടക്കം തികച്ചു. സീല്‍സിന്റെ നാല് വിക്കറ്റ് പ്രകടനം കൂടാതെ ഷമര്‍ ജോസഫ് മൂന്നും കെമര്‍ റോച്ച് രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് ആദ്യ ദിവസം മത്സരം നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് 33 റണ്‍സോടെയും കീസി കാര്‍ട്ടി 19 റണ്‍സോടെയും ക്രീസിലുണ്ട്. മൈക്കിള്‍ ലൂയിസിന്റെ (12 റണ്‍സ്) വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്.

ടെസ്റ്റ് ബൗളര്‍മാരുടെ പിശുക്കന്‍ പട്ടികയില്‍ ഇന്ത്യയുടെ ബാപു നാദകര്‍ണിയാണ് ഒന്നാമന്‍. 1964ല്‍ ഇംഗ്ലണ്ടിനെതിരെ 32 ഓവറില്‍ 27 മെയ്ഡനും 5 റണ്‍സും മാത്രം വഴങ്ങിയായിരുന്നു ബാപുവിന്റെ ബൗളിങ്.

പട്ടികയില്‍ ജെയ്ഡന്‍ സീല്‍സ് രണ്ടാമതാണ്. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മൂന്നാം സ്ഥാനത്ത്. 0.37 ആണ് താരത്തിന്റെ ഇക്കോണമി. 14.1 ഓവറില്‍ 9 മെയ്ഡന്‍ 7 റണ്‍സ് 2 വിക്കറ്റ് എന്ന പ്രകടനമാണ് റെക്കോര്‍ഡ് പട്ടികയില്‍ കയറിയത്.

 

Most economical spells in Test cricket (90 balls)

Bowler Spell Economy Team Opposition Venue Season
Bapu Nadkarni 32-27-5-0 0.15 India England Madras/Chennai 1963-64
Jayden Seales 15.5-10-5-4 0.31 West Indies Bangladesh Kingston 2024-25
Jim Laker 14.1-9-7-2 (8-ball) 0.37 England South Africa Cape Town 1956-57
Jim Burke 15-10-8-0 (8-ball) 0.40 Australia South Africa Johannesburg 1957-58
David Allen 19-15-8-1 0.42 England New Zealand Christchurch 1965-66
Umesh Yadav 21-16-9-3 0.42 India South Africa Delhi 2015-16
Maninder Singh 20.4-12-9-3 0.43 India England Lord’s 1986
Jim Laker 18-14-8-3 0.44 England Australia The Oval 1956
Derek Underwood 18-15-8-2 0.44 England Australia Lord’s 1968
Nathan Lyon 22-17-10-0 0.45 Australia South Africa Cape Town 2014-15

Eight-ball overs mentioned as and where applicable

15.5 overs, 10 maidens, 5 runs and 4 wickets: Jayden Seales delivers most economical spell in Test