കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് സ്വര്‍ണം തിരിച്ചുകയറുകയായിരുന്നു. ഇന്നലെ 56,720 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടന്നത്. ഗ്രാമിന് 60 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7090 രൂപയും ആയി. എന്നാല്‍, ഇന്ന് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്.
|
ഇന്ന് 320 രൂപയാണ് ഒരു പവന് കൂടിയത്. ഇതോടെ പവന് 57,040 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7130 രൂപ നല്‍കണം. നവംബര്‍ 28 ന് ശേഷം ഇന്നലെയാണ് സ്വര്‍ണവില 56000 രൂപയില്‍ എത്തിയിരുന്നത്.
US ഡോളര്‍ കരുത്താര്‍ജിച്ചതും US കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് കേരള്തതിലേതടക്കമുള്ള സ്വര്‍ണ വിപണിയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞും അല്‍പ്പം കൂടിയും വന്‍ സ്വര്‍ണ വില ഇപ്പോള്‍ 57,000 ലും താഴെയെത്തിനില്‍ക്കുകയാണ്.
കഴിഞ്ഞമാസം മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
ഡിസംബറിലെ സ്വര്‍ണവില
| Date | Price of 1 Pavan Gold (Rs.) |
| 1-Dec-24 | 57200 |
| 2-Dec-24 Yesterday » |
56720 |
| 3-Dec-24 Today » |
Rs. 57,040 |


