തൃശൂർ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് കേന്ദ്ര സര്ക്കാര് തത്വത്തിൽ അനുമതി നൽകി. ആദ്യ ഷെഡ്യൂളിൽ 8 ദിവസത്തെ അവധി ആണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. ഇതോടെ സിനിമയിലെ വേഷത്തിന് യോജിച്ച കഥാപാത്രമാകാൻ അദ്ദേഹം താടി വളർത്തി തുടങ്ങി.
|
സിനിമയുടെ ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. അടുത്തമാസം 5 വരെയാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ജയിലുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിലെ ഷൂട്ടിങ്. അദ്ദേഹത്തിന്റെ ഭാഗങ്ങൾ പരമാവധി ചിത്രീകരിക്കുന്ന വിധത്തിൽ ഷെഡ്യൂൾ ചെയ്യും.
ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ സാധിക്കില്ലെന്ന നിലാപാടായിരുന്നു സുരേഷ് ഗോപിക്ക്. എന്നാൽ മാസങ്ങൾ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അനുകൂല തീരുമാനം എടുത്തിരുന്നില്ല. ഇതോടെ സിനിമ ഇല്ലെങ്കിൽ ചത്തുപോകും എന്നുൾപ്പെടെ അദ്ധേഹം പറയുകയുണ്ടായി.
ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തിൽ അദ്ദേഹം താടി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞ മാസം സുരേഷ് ഗോപി താടി ഒഴിവാക്കിയത് വാർത്തയായി.
തൃശൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കണമെന്നാണ് അദ്യം കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശം.
സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രം എന്ന നിലക്കാണ് ഇത് പ്രഖ്യാപിച്ചത്.
സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു.
കേന്ദ്രമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ പെരുമാറ്റച്ചട്ടപ്രകാരം സാദ്ധ്യമല്ലെന്ന് മുന്‍പ് ലോക്‌സഭാ മുന്‍ ജനറല്‍ സെക്രട്ടറി PTD ആചാരി പറഞ്ഞിരുന്നു. മുഴുസമയ ജോലിയായിട്ടാണ് മന്ത്രിപദത്തെ കാണേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നേരത്തെ സിനിമ എന്റെ പാഷനാണെന്നും അതില്ലെങ്കില്‍ ഞാന്‍ ചത്തുപോവുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അന്ന് അമിത്ഷായോട് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പേപ്പര്‍ വലിച്ചെറിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.


