13
Dec 2024
Tue
13 Dec 2024 Tue
Pushpa 2 crossed 900 crore rupees in world wide collection

അല്ലു അര്‍ജുന്‍-രശ്മിക മന്ദാന ചിത്രം പുഷ്പ 2 കലക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയാണ്. റിലീസ് ചെയ്ത് കേവലം അഞ്ചുദിവസം കൊണ്ട് 900 കോടി രൂപയിലേറെയാണ് ചിത്രം ഇന്ത്യയിലും പുറത്തുനിന്നുമായി സ്വരൂപിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം 593.1 കോടി രൂപ ചിത്രം കൈവരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദി ഷോകളിലൂടെ 331.7 കോടി രൂപയും തെലുഗ് ഷോകളിലൂടെ 211.7 കോടി രൂപയുമായാണ് പുഷ്പ 2വിന് ലഭിച്ചത്. തമിഴ് 34.45 കോടി, മലയാളം 11.2 കോടി, കന്നഡ 4.05 കോടി എന്നിങ്ങനെയാണ് മറ്റ് ഭാഷകളില്‍ നിന്നായി ചിത്രത്തിന് ലഭിച്ച തുകകള്‍. തിങ്കളാഴ്ച ചിത്രത്തിനുള്ള കാണികളുടെ എണ്ണത്തില്‍ പകുതിയിലേറെ കുറവുണ്ടായെങ്കിലും 64.1 കോടി രൂപ പ്രദര്‍ശനത്തിലൂടെ കൈവരിക്കുകയുണ്ടായി.

വരും ദിവസങ്ങളില്‍ തന്നെ ചിത്രം 1000 കോടി രൂപ ക്ലബ്ബിലെത്തുമെന്നാണ് കരുതുന്നത്. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ് എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്ന മറ്റു താരങ്ങള്‍.