18
Jul 2026
Sat
18 Jul 2026 Sat
Christopher Nolan’s latest epic The Odyssey

മുംബൈ: ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ കാത്തിരുന്ന ക്രിസ്റ്റഫര്‍ നോളന്റെ(Christopher Nolan) പുതിയ ദൃശ്യവിസ്മയം ‘ദി ഒഡീസി’ (The Odyssey) തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നു. റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നേടിയ ചിത്രം, നോളന്റെ മുന്‍ ചിത്രങ്ങളായ രണ്ട് ‘ഡാര്‍ക്ക് നൈറ്റ്’ (Dark Knight) സിനിമകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഓപ്പണിംഗ് വീക്കെന്‍ഡ് കളക്ഷനിലേക്കാണ് കുതിക്കുന്നത്. ആദ്യദിനം തന്നെ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഗംഭീരമായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയില്‍ ‘ഓപ്പന്‍ഹൈമറെ’യും മറികടന്ന് കുതിപ്പ്

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രങ്ങള്‍ക്ക് ഇന്ത്യയിലുള്ള വന്‍ ജനപ്രീതി ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ‘ദി ഒഡീസി’യുടെ ആദ്യദിന കളക്ഷന്‍. ഇന്ത്യയില്‍ 150 കോടിയിലധികം രൂപ വാരിക്കൂട്ടിയ നോളന്റെ മുന്‍ ചിത്രം ‘ഓപ്പന്‍ഹൈമര്‍’ (Oppenheimer) ആദ്യദിനം നേടിയത് 14.45 കോടി രൂപയായിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡും തകര്‍ത്ത് ആദ്യദിനം തന്നെ 18 കോടിയിലധികം രൂപയാണ് ‘ദി ഒഡീസി’ ഇന്ത്യയില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്.

ALSO READ: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം: കുവൈറ്റില്‍ പവര്‍ പ്ലാന്റിന് കേടുപാട്; മേഖലയില്‍ യുദ്ധഭീതി പടരുന്നു

ആദ്യ വാരാന്ത്യത്തില്‍ (Opening Weekend) ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 70 കോടി രൂപ തൊടുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ ക്രിസ്റ്റഫര്‍ നോളന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായും, ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായും ‘ദി ഒഡീസി’ മാറും.

ആഗോള ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് വേട്ട

ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും നോളന്‍ ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയാണ്. അമേരിക്കയില്‍ വ്യാഴാഴ്ച നടന്ന പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം 17.50 മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 50 മില്യണ്‍ ഡോളറിലെത്തി. ആദ്യ വാരാന്ത്യത്തില്‍ യുഎസില്‍ നിന്ന് മാത്രം 117 മില്യണ്‍ ഡോളറും ആഗോളതലത്തില്‍ 210 മില്യണ്‍ ഡോളറിലധികവും ചിത്രം സ്വന്തമാക്കുമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

എന്താണ് ‘ദി ഒഡീസി’? The Odyssey

ഹോമറുടെ വിഖ്യാതമായ പുരാതന ഗ്രീക്ക് ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോജന്‍ യുദ്ധത്തിന് ശേഷം ഇതാക്കയിലെ ഇതിഹാസ രാജാവായ ഒഡീഷ്യസ് തന്റെ ജന്മനാട്ടിലേക്ക് നടത്തുന്ന ദീര്‍ഘവും അപകടം നിറഞ്ഞതുമായ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. യാത്രയ്ക്കിടയില്‍ സൈക്ലോപ്‌സ് പോളിഫീമസ്, സൈറന്‍സ്, നിംഫ് കാലിപ്‌സോ തുടങ്ങിയ പുരാണ ജീവികളുമായുള്ള അദ്ദേഹത്തിന്റെ ഏറ്റുമുട്ടലുകളും ഭാര്യ പെനിലോപ്പിയുമായി വീണ്ടും ഒന്നിക്കാന്‍ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളുമാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

Christopher Nolan The Odyssey box office India; Malayalam review