27
Dec 2024
Wed
27 Dec 2024 Wed
K Jayakumar selected for Kendra Sahitya Akademy award

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരമാണ് കെ ജയകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ജയകുമാര്‍ നിലവില്‍ കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

21 ഭാഷകളിലുള്ള കൃതികള്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള വിഭാഗത്തിലാണ് കെ ജയകുമാറിന് പുരസ്‌കാരം ലഭിച്ചത്. ബംഗാളി, ഡോഗ്രി, ഉര്‍ദു ഭാഷകളിലെ കൃതികള്‍ക്കുള്ള പുരസ്‌കാരം പിന്നീട് പ്രഖ്യാപിക്കും. വിവിധ ഭാഷകളിലുള്ള ജൂറി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
മാധവ് കൗശിക് അധ്യക്ഷനായ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.