25
Dec 2024
Thu
25 Dec 2024 Thu
two Sabarimala pilgrims dies in fire accident

പാചകവാതകം ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ആണ് സംഭവം. ഏതാനും ദിവസം മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികില്‍സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏഴ് തീര്‍ഥാടകര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്തു വിശ്രമിക്കുന്നതിനിടെയാണ് പാചകവാതകം ചോര്‍ന്നതും തീപടര്‍ന്നുപിടിച്ചതും. തീര്‍ഥാടകര്‍ കിടന്നുറങ്ങിയിരുന്ന മുറിക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാനാവാതെ വരികയായിരുന്നു. പരിക്കേറ്റവരെ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക