കര്‍ണാടക: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ അട്ടി മറി നടന്നതായി സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.(Rahul says Election Commission’s interference in Maharashtra is questionable) സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ സംശയാസ്പദമെന്ന് രാഹുല്‍ പറഞ്ഞു. ബെലഗാവിയില്‍ നടന്ന വിശാല പ്രവര്‍ത്തക സമിതയിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപടിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്.
|
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ 112 നിയമസഭാ സീറ്റുകളില്‍ 72 ലക്ഷം പുതിയ വോട്ടര്‍മാരെയാണ് ചേര്‍ത്തത്. ഇതില്‍ 108 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. എവിടെയോ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് രാഹുല്‍ സംശയം പ്രകടിപ്പിച്ചു.
ALSO READ: തെലങ്കാനയില്‍ എസ്ഐയും പോലീസുകാരിയും മരിച്ചനിലയില്‍; ദുരൂഹത
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണിയതില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നവംബറില്‍ കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാല്‍, എണ്ണിയ ആകെ വോട്ടുകള്‍ 64,592,508 ആണ്. മൊത്തം വോട്ടിനെക്കാള്‍ 5,04,313 വോട്ടുകള്‍ അധികമാണിത്. ഫലത്തില്‍ ക്രമക്കേട് ആരോപിച്ചാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.
നേതൃതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്
ഇതിനിടെ കോണ്‍ഗ്രസ് സംഘടനാനേതൃതലത്തില് കാര്യമായ അഴിച്ചുപണിക്ക് സാധ്യത ഉയരുന്നു. ഹിന്ദി ഹൃദയ ഭൂമിയില്‍ പാര്‍ട്ടിയെ തിരിച്ച് കൊണ്ട് വരാനായി ഹിന്ദി ബെല്‍റ്റില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് സുപ്രധാന ചുമതല നല്‍കും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ള നേതാക്കള്‍ക്ക് നല്‍കും. ഡല്‍ഹിക്കും,ബീഹാറിനും പ്രത്യേക പദ്ധതിയാണ് പാര്‍ട്ടി ആവിഷ്ക്കരിക്കുന്നത്.
ജനറല്‍ സെക്രട്ടറി പദത്തിലേക്ക് പാര്‍ട്ടി കൂടുതലാളുകളെ പരിഗണിക്കുന്നെന്നും ഊഹാപോഹങ്ങളുണ്ട്. കേരളത്തിനും പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിക്കാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് തയ്യാറെടുപ്പ് തുടങ്ങും. ദളിത്,ഒബിസി വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ നേതൃപദവിയിലേക്ക് എത്തിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.





