അയോധ്യയിലെ രാമക്ഷേത്രത്തിലെ കോടികളുടെ തട്ടിപ്പില്‍ എട്ടുപേര്‍ അറസ്റ്റിലായതിനു പിന്നാലെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രാജിവച്ചു. ചമ്പത് റായിയാണ് രാജിവച്ചത്. ട്രസ്റ്റി അനില്‍ മിശ്രയും രാജിവച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച കാണിക്കപ്പണത്തില്‍ 7 മുതല്‍ 7.5 കോടി രൂപ വരെ ക്രമക്കേട് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് എട്ടുപേരെ അറസ്റ്റ് ചെയ്തത്.
|
ക്ഷേത്രകാണിക്കവഞ്ചികളിലെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അറസ്റ്റിലായിട്ടുള്ളത്. അതേസമയം ക്രമക്കേടില്‍ ഇവര്‍ക്കുമാത്രമല്ല ഉയര്‍ന്ന പദവികളിലുള്ളവര്‍ക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചമ്പത് റായിയുടെയും അനില്‍ മിശ്രയുടെയും രാജിയുണ്ടായത്.
അവിനാശ് ശുക്ല, അനുകല്‍പ് മിശ്ര, ലവകുശ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡ്യ, രാംശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കര്‍ യാദവ് എന്ന ടിന്നു എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 2024 ജനുവരിയില്‍ രാമക്ഷേത്രം തുറന്നതിനു ശേഷം 2025 സാമ്പത്തിക വര്‍ഷം വരെ 327 കോടി രൂപയുടെ വരുമാനം ലഭിച്ചതായാണ് കണക്ക്. ഇതില്‍ 153 കോടി രൂപ സംഭാവനയായും 173 കോടി രൂപ പലിശയിനത്തിലും ലഭിച്ചതാണ്. ക്ഷേത്രത്തില്‍ പ്രതിദിനം 80000 സന്ദര്‍ശകരാണുള്ളത്. ഇവര്‍ കാണിക്കയിടുന്ന പണം എണ്ണാണ് 14 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 11 പേര്‍ എസ്ബിഐ ബാങ്ക് ജീവനക്കാരും 3 പേര്‍ ട്രസ്റ്റ് അംഗങ്ങളുമാണ്.
ALSO READ: ഓപറേഷന്‍ സിന്ദൂറിനിടെ കൊല്ലപ്പെട്ട ആറ് സൈനികരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രം




