24
Dec 2024
Thu
24 Dec 2024 Thu
Delhi CM Atishi

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തുനില്‍ക്കെ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാര്‍ട്ടി(എഎപി) നേതാക്കള്‍.(BJp funding congress cadidates in Delhi: AAP)  നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. കോണ്‍ഗ്രസിനെ ഇന്ത്യാ സഖ്യത്തില്‍നിന്ന് പുറത്താക്കണമെന്നും എഎപി നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇന്ത്യാ സഖ്യത്തില്‍ ഭിന്നത കടുക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ അജയ് മാക്കന്‍ അരവിന്ദ് കെജ്രിവാളിനെ ‘രാജ്യദ്രാഹി’ എന്നു വിളിച്ചതാണ് പുതിയ വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. രാജ്യദ്രോഹികളായ തങ്ങള്‍ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തിനാണ് കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നതെന്ന് അതിഷി ചോദിച്ചു. കെജ്രിവാളിനെ തങ്ങളുടെ പ്രചാരണത്തിനായി എന്തിന് ഉപയോഗിച്ചെന്നും അവര്‍ ചോദിച്ചു.

ALSO READ: “എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു..”; എംടിയുടെ നിര്യാണത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി ഫണ്ട് നല്‍കുന്നുണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അതിഷി പറഞ്ഞു. സന്ദീപ് ദീക്ഷിത്തും ഫര്‍ഹാദ് സൂരിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ബിജെപിയില്‍നിന്ന് കോടികളാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

എഎപിയെ തോല്‍പിക്കാനും ബിജെപിയെ വിജയിപ്പിക്കാനുമായി കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയിട്ടുണ്ട്. മാക്കനും എഎപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസിനുമെതിരെ 24 മണിക്കൂറിനകം അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.

ഡല്‍ഹി സര്‍ക്കാരിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും ഭരണപരാജയവും വാഗ്ദാന ലംഘനവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ധവളപത്രം പുറത്തിറക്കിയ ചടങ്ങിലായിരുന്നു അജയ് മാക്കന്റെ വിമര്‍ശനം. രാജ്യത്തെ തട്ടിപ്പുകാരുടെ രാജാവും രാജ്യദ്രോഹിയുമാണ് കെജ്രിവാളെന്ന് മാക്കന്‍ വിമര്‍ശിച്ചു.

ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതിക്കു കാരണം 2013ല്‍ എഎപിക്കു നല്‍കിയ പിന്തുണയാണ്. അതാണ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയത്. വീണ്ടും ഇതേ തെറ്റ് ആവര്‍ത്തിക്കപ്പെട്ടു. ജനലോക്പാല്‍ ഉയര്‍ത്തിയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍, അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ രൂപീകരിക്കാന്‍ അവര്‍ക്കായില്ലെന്നും കോണ്‍ഗ്രസിന് പണ്ടു സംഭവിച്ച പിഴവ് തിരുത്തേണ്ടതുണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു.