25
Dec 2024
Fri
25 Dec 2024 Fri
VS Sunil Kumar and MK Varghese

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ ബിജെപി ബാന്ധവത്തിനെതിരേ ആഞ്ഞടിച്ച് മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍. (VS Sunil Kumar against MK Varghese) മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയത്. സുരേന്ദ്രനില്‍ നിന്നും മേയര്‍ കേക്ക് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സിപിഐ നേതാവ് പറഞ്ഞു.

ALSO READ: പള്ളികളുടെ മേലുള്ള അവകാശവാദം ചരിത്രസത്യം തേടിയുള്ള പോരാട്ടം; മോഹന്‍ ഭാഗവതിനെ തള്ളി ആര്‍എസ്എസ് മുഖമാസിക

‘തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ മേയറായി നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല’, സുനില്‍ കുമാര്‍ പറഞ്ഞു.

ബിജെപിക്ക് വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചയാളാണ് എം കെ വര്‍ഗീസ് എന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു.

അതേസമയം ,എം കെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമില്ലെന്നും സ്നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ക്രിസ്മസ് ദിനം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്റെ ദിവസമാണെന്നു എം കെ വര്‍ഗീസും പ്രതികരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക