ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി ഗോപാലകൃഷ്ണന്. (Cannabis case against son: BJP supports Pratibha MLA) പ്രതിഭയ്ക്ക് എതിരായ സൈബര്‍ ആക്രമണം ജുപ്സാവഹമാണെന്ന് ബി ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
|
പ്രതിഭയെ വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ കഴിയില്ല. ഇതിന്റെ പിന്നില്‍ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും പറഞ്ഞു.
ALSO READ: തെറ്റുതിരുത്തിയെന്ന് പ്രഖ്യാപിച്ചാല്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടാമെന്ന് കാന്തപുരം
സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കഞ്ചാവ് കേസില്‍ പ്രതിഭയുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അഡ്വ ബി ഗോപാലകൃഷ്ണന് കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന് കനിവ് അടക്കമുള്ള ഒന്‍പതംഗ സംഘത്തെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു.
എന്നാല്‍,മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നുമായിരുന്നു പ്രതിഭയുടെ വിശദീകരണം. എന്നാല്‍, കനിവ് അടക്കം ഒന്‍പത് പേരെ പ്രതിയാക്കി എക്സൈസ് കേസെടുത്തിട്ടുണ്ട്.


