23
Dec 2024
Mon
23 Dec 2024 Mon
Kanthapuram Aboobacker musliyar

തൃശൂര്‍: ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് മാറ്റം അടവ് നയമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മൗദൂദിയെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞത് തല്‍ക്കാലം രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്ന് കാന്തപുരം പറഞ്ഞു. തൃശൂരില്‍ എസ്വൈഎസ്എസ് സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ തള്ളിപ്പറഞ്ഞതുകൊണ്ട് കാര്യമില്ല. മൗദൂദിയുടെ ആശയപ്രചാരണം നടത്തുന്ന പുസ്തകങ്ങള്‍ പിന്‍വലിക്കണം. തെറ്റുതിരുത്തിയെന്ന് പ്രഖ്യാപിച്ചാല്‍ ജമാഅത്തിനെ കൂട്ടത്തില്‍ കൂട്ടാമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ അമുസ്ലിംകളാണെന്ന് പ്രചരിപ്പിച്ചവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും കാന്തപുരം വിമര്‍ശിച്ചു.

ALSO READ: ഷാന്‍ വധക്കേസ്; പ്രതികളെ ഒളിപ്പിച്ച ആര്‍ രാജേന്ദ്ര പ്രസാദ് അറസ്റ്റില്‍

മൗദൂദിയെ ഒഴിവാക്കും എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളായി പുസ്തകത്തിലുള്ള കാര്യങ്ങള്‍ പിന്‍വലിക്കേണ്ടെ എന്ന് കാന്തപുരം ചോദിച്ചു. ഈമാന്‍ കാര്യം അഞ്ചെന്നും ആറെന്നും പുസ്തകത്തിലുണ്ട്. അഞ്ച് എന്നെഴുതിയ പുസ്തകം നീക്കം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ? എല്ലാ പിഴച്ച വാദങ്ങളും പിന്‍വലിച്ചിട്ട് നിങ്ങള്‍ മൗദൂദിയെ ഒഴിവാക്കിയാല്‍ തങ്ങള്‍ക്ക് വിരോധമില്ല. അപ്പോള്‍ നിങ്ങളും തങ്ങളുടെ കൂട്ടത്തില്‍ കൂടി എന്നാകുമെന്നും കാന്തപുരം പറഞ്ഞു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മതരാഷ്ട്രവാദവും മൗദൂദിയുടെ പല ആശയങ്ങളെയും മതരാഷ്ട്രവാദത്തെയും ജമാഅത്തെ ഇസ്ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍ തള്ളിപ്പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനം മൗദൂദിയല്ല എന്നായിരുന്നു അമീര്‍ പി മുജീബ് റഹ്‌മാന്‍ പറഞ്ഞത്.

ജമാഅത്തെ ഇസ്ലാമി മതവാദത്തെ പിന്തുണയ്ക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമിയെ രൂപകല്‍പന ചെയ്തത്. ആ ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിയുടെ പല ആശയങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും മുജീബ് റഹ്‌മാന്‍ വ്യക്തമാക്കി.