25
Dec 2024
Tue
25 Dec 2024 Tue
NEDUMANGAD PA AZEEZ COLLEGE

തിരുവനന്തപുരം: കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. (Burnt body found inside Nedumangad PA Aziz Engineering College) നെടുമങ്ങാട് കരകുളത്തെ പി.എ.അസീസ് എന്‍ജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കോളജ് ഉടമ മുഹമ്മദ് അബ്ദുല്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടമയുടെ മൊബൈല്‍ ഫോണും കാറും സമീപത്ത് കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്റേത് തന്നെയാണെന്ന് സംശയം പൊലീസ് ഉന്നയിക്കുന്നത്.

നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന കോളജിലാണ് സംഭവം. രാത്രിയാണ് സംഭവം നടന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

ALSO READ: എസ്.ഡി.പിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

നെടുമങ്ങാട് പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നു. കടബാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസവും പണം കൊടുക്കാനുള്ളവര്‍ വന്ന് ബഹളമുണ്ടാക്കിയിരുന്നു. പണി പൂര്‍ത്തിയാക്കാത്ത ഹാളിരിക്കുന്ന സ്ഥലത്ത് ഇദ്ദേഹത്തെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.

കൂടുതല്‍ പരിശോധനയ്ക്കുശേഷമെ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.