23
Jan 2025
Thu
23 Jan 2025 Thu

മുംബൈ: നാഗ്പൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മാതാപിതാക്കളെ കൊലപ്പെടുത്തി. (Engineering student kills parents for forcing him to drop out of course) കപില്‍ നഗറില്‍ പവര്‍പ്ലാന്റിലെ ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ലീലാധര്‍ ധകോളെ (55), ഭാര്യ അരുണിമ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ ഉത്കര്‍ഷ് ധകോളെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 26ന് വൈകിട്ട് 5ന് വീട്ടിലായിരുന്നു കൊലപാതകം. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഉത്കര്‍ഷ് സ്ഥലം വിടുകയായിരുന്നു. ദുര്‍ഗന്ധം പുറത്തുവന്നതോടെ അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്.

എന്‍ജിനീയറിങ് കോഴ്‌സില്‍ ഒട്ടേറെ വിഷയങ്ങളില്‍ ഉത്കര്‍ഷ് തോറ്റിരുന്നു. തുടര്‍ന്ന് കോഴ്‌സ് ഉപേക്ഷിച്ചു മറ്റേതെങ്കിലും മേഖല തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുന്നതു സഹിക്കവയ്യാതെയാണു കൊലപാതകത്തിന് ഒരുങ്ങിയതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.