25
Jan 2025
Sun
25 Jan 2025 Sun
JONE K MANI KERALA CONGRESS(M)

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം സജീവമാക്കി നേതാക്കള്‍.(Move to bring Kerala Congress(M) back to UDF)  കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായി നടത്തുന്ന അനൗപചാരിക ചര്‍ച്ചകള്‍ക്ക് മുസ്ലിം ലീഗാണ് ചുക്കാന്‍ പിടിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള കോണ്‍ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ മാണിയെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയില്‍ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് സിപിഎമ്മാണ്.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ട്. രമേശ് ചെന്നിത്തല ജോസ് കെ മാണിയുമായി ആശയവിനിമയം നടത്തും.

ALSO READ: വയനാട് ദുരിതാശ്വാസത്തിന് സമാഹരിച്ച സാധനങ്ങള്‍ മുസ്ലിം ലീഗ് നേതാക്കള്‍ മറിച്ചുവിറ്റതായി ആരോപണം; പ്രതിഷേധം ശക്തമാകുന്നു

വനനിയമ ഭേദഗതി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്താണ് യുഡിഎഫിന്റെ നീക്കം. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഉള്ള ആശങ്ക കേരള കോണ്‍ഗ്രസ് എമ്മിന് അവഗണിക്കാന്‍ കഴിയുന്നതല്ല. വനനിയമ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ചത് കേരള കോണ്‍ഗ്രസ് എം ഗൗരവമായാണ് എടുത്തിരിക്കുന്നത്.