24
Jan 2025
Wed
24 Jan 2025 Wed
Kuwait police

കുവൈറ്റ് സിറ്റി: ഒന്നര വയസ്സുകാരനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ ഫിലിപ്പീന്‍സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍. (A one and a half year old boy was killed by being put in a washing machine in Kuwait; the maid was arrested)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ ശല്യം സഹിക്കവയ്യാതെയാണ് വാഷിംഗ് മെഷീനില്‍ ഇട്ടതെന്നാണ് യുവതി കുവൈത്ത് പൊലീസിനു നല്‍കിയ മൊഴി.
കുവൈത്ത് സ്വദേശികളുടെ മകനാണ് മരിച്ചത്.

ALSO READ: തിരൂരില്‍ പുലര്‍ച്ചെ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞ് ഒരാളെ തൂക്കിയെറിഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്

കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വാഷിങ്‌മെഷീനകത്ത് കുട്ടിയെ കണ്ടത്. മാതാപിതാക്കള്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രവാസിയായ വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.