12
Jan 2025
Wed
12 Jan 2025 Wed
Elephant rammed in to crowd in Tirur

മലപ്പുറം: തിരൂര്‍ ബി.പി അങ്ങാടിയിലെ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് ജനത്തിന് ഇടയിലേക്ക് ഇയാളെ എടുത്ത് എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാള്‍ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ 17 പേരെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.പി. അങ്ങാടി യാഹും തങ്ങള്‍ ഔലിയായുടെ വലിയ നേര്‍ച്ചയോടനുബന്ധിച്ചാണ് സംഭവം. ഞാറാഴ്ച വൈകീട്ടോടെയാണ് നേര്‍ച്ച കൊടിയേറിയത്. സമാപനദിവസമായ ഇന്നത്തെ പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. പുലര്‍ച്ചെ 2.15 ഓടെയാണ് പാപ്പാന്മാര്‍ ആനയെ തളച്ചത്. ആന ഓടുന്നത് ഒഴിവാക്കാന്‍ പാപ്പാന് കഴിഞ്ഞതാണ് വലിയ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു.

Elephant rammed in to crowd in Tirur

 

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക