തൃശൂര്‍: അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് ഔദ്യോഗിക ബഹുമതികളോടെ പാലിയത്തെ വീട്ടുവളപ്പില്‍ ആണ് സംസ്‌കാരം നടക്കുക. ഇന്നു രാവിലെ 8ന് ഭൗതികശരീരം പറവൂരിലെ ചേന്ദമംഗലത്തേക്ക് കൊണ്ടുപോകും. 9 മുതല്‍ 12 മണിവരെ തറവാട്ടില്‍ പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് 3.30ന് ചേന്ദമംഗലം പാലിയം തറവാടു വീട്ടുവളപ്പിലാണ് സംസ്‌കാരം.
|
സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടില്‍ എത്തിച്ചു. ഇന്നു രാവിലെ 10നു മൃതദേഹം പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മുട്ടി, ബാലചന്ദ്രമേനോന്‍, മനോജ് കെ ജയന്‍, ശ്രീകുമാരന്‍ തമ്പി, എം.ജി ശ്രീകുമാര്‍, രമേശ് ചെന്നിത്തല, സത്യന്‍ അന്തിക്കാട്, ജയരാജ് വാര്യര്‍, ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍ തുടങ്ങി ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അനുശോചനമര്‍പ്പിച്ചുിരുന്നു.
പൂങ്കുന്നത്തെ വസതിയിലും സംഗീതനാടക അക്കാദമിയിലും അവസാനമായി ഒരുനോക്കു കാണാന്‍ നല്ല തിരക്കുണ്ടായി. കലാമണ്ഡലം ഗോപി രാവിലെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സഹോദരനെ നഷ്ടപ്പെട്ട വേദനയെന്നു ഗായകന്‍ യേശുദാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
P. Jayachandran’s funeral will be held this afternoon.


