ന്യൂഡല്‍ഹി: പഞ്ചാബിലെ എഎപി നേതാവും എംഎല്‍എയുമായ ഗുര്‍പ്രീത് ഗോഗി വെടിയേറ്റ് മരിച്ചു. അദ്ദേഹത്തെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലുധിയാന വെസ്റ്റ് മണ്ഡലം ജനപ്രതിനിധിയാണ്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം. ഗോഗിയെ ഡിഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി കുടുംബം അറിയിച്ചു. സ്വയം വെടിവച്ചതാണെന്നു പൊലിസ് നിഗമനം. സംഭവത്തില്‍ പഞ്ചാബ് പൊലീസ് അന്വേഷണം തുടങ്ങി.
|
2022ലാണ് ഗോഗി എഎപിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഭരത് ഭൂഷണ്‍ ആഷുവിനെ പരാജയപ്പെടുത്തിയതോടെയാണ് ശ്രദ്ധേയനായത്.
58 കാരനായ ഗോഗി 2022 ല്‍ എംഎല്‍എ ആകുന്നതിന് മുമ്പ് കുറഞ്ഞത് രണ്ട് തവണയെങ്കിലും എംസി കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ (നഗര) പ്രസിഡന്റും ആയിരുന്നു.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





