04
Jan 2025
Mon
04 Jan 2025 Mon
Peechi dam drown death case rises to two

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആന്‍ ഗ്രേസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.33നായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടിക്കാട് സ്വദേശി അലീന (16) ആണ് നേരത്തേ മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.

ഇന്നലെ ഉച്ചയോടെയാണ് പീച്ചി സ്വദേശികളായ അലീന, ആന്‍ ഗ്രേസ്, നിമ, എറിന്‍ എന്നിവര്‍ ഡാമിലേക്ക് വീണത്. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു മറ്റു മൂന്നുപേര്‍. ഇതിനിടെയാണ് ഡാമിന്റെ റിസര്‍വോയറില്‍ കുട്ടികള്‍ കുളിക്കാനെത്തുകയും അപകടത്തില്‍ പെടുകയുമായിരുന്നു.

ALSO READ:  പീച്ചി ഡാമിലെ റിസര്‍വോയറില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു; മൂന്നുപേര്‍ ആശുപത്രിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക