കോഴിക്കോട്: വിവാഹ ചടങ്ങില്‍ പങ്കെടുത്തു തിരികെ വരികയായിരുന്നു വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. പുത്തന്‍ പീടിക പാറമ്മല്‍ കുടുക്കേങ്ങില്‍ ഡ്രൈവര്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ മഹമ്മദ് മുഷ്ഫിഖ് ആണ് മരിച്ചത്. 19 വയസ്സുണ്ട്. ഇന്നലെ രാത്രി 8.25 ഓടെ പരപ്പനങ്ങാടിക്കു സമീപമാണ് അപകടം സംഭവിച്ചത്.(student dies in bike accident)
|
അരിയല്ലൂര്‍ മാധവാനന്ദ ഹൈസ്‌കൂളിനു സമീപം കല്യാണത്തില്‍ പങ്കെടുത്തു തിരികെ വീട്ടിലേക്ക് വരികയായിരുന്നു മുഷ്ഫിഖ്. സ്‌കൂളിനു അടുത്തു തന്നെ ഉള്ള ബൈക്ക് വൈദ്യുതി കാലില്‍ ഇടിച്ചാണ് അപകടം. തത്ക്ഷണം തന്നെ മരണം സംഭവിച്ചു. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോ മൊബൈല്‍ വിഭാഗം വിദ്യാര്‍ഥിയാണ്.
മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. മാതാവ്: ഷെരീഫ. സഹോദരന്‍: മുഷറഫ്. മയ്യിത്ത് ഇന്ന് മറവുചെയ്യും.
ALSO READ: കണ്ണൂരില്‍ ആറുവയസ്സുകാരന്‍ ജീപ്പിടിച്ചു മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





