21
Jan 2025
Mon
21 Jan 2025 Mon
murderer in Nenmara is out in bail on a murder case

പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നത് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി. നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകന്‍ സുധാകരന്‍ എന്നിവരെ കൊലപ്പെടുത്തിയ അയല്‍വാസി ചെന്താമര 2019ല്‍ സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസിലാണ് ജയിലിലായത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ക്രൂരമായ കൊലപാതകം നടത്തിയത്.(murderer in Nenmara is out in bail on a murder case)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരെയും നെന്മാറ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെന്താമര അപകടകാരിയാണെന്നും ഇയാളെ ഇവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഇതില്‍ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ALSO READ: പാലക്കാട് അമ്മയെയും മകനെയും വെട്ടിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക