21
Jan 2025
Tue
21 Jan 2025 Tue
guest clashed over Pappadam in wedding function at Kottayam

കോട്ടയം നാട്ടകത്ത് കല്യാണ സദ്യയ്ക്കിടെ രണ്ടാം വട്ടം പപ്പടം കൊടുക്കാത്തതിനെ ചൊല്ല കൂട്ടയടി. നാട്ടകത്തെ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം സംഘര്‍ഷമുണ്ടാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈനകരി സ്വദേശിയായ യുവാവും മുട്ടം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തില്‍ നടന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിങ്‌സ് തേടിയെത്തിയ മദ്യപസംഘമാണ് ബന്ധുക്കള്‍ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിങ്‌സ് ചോദിച്ചെത്തിയ മദ്യപ സംഘം സദ്യ കഴിക്കാന്‍ ഇരുന്നതോടെ ഇവരിലൊരാള്‍ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടു.

ഇതേച്ചൊല്ലി വിളമ്പുകാരും മദ്യപസംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേരുടെ തല പൊട്ടി. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് കൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

ALSO READ:  രണ്ടാമത് പപ്പടം കൊടുത്തില്ല; ആലപ്പുഴയിൽ കല്യാണസദ്യയിൽ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക