കൊച്ചി: കൊച്ചി നഗരം കാത്തിരിക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തെ കണക്ട് ചെയ്യുന്ന മെട്രോ മൂന്നാംഘട്ടത്തിൻ്റെ നടപടികൾ തുടങ്ങി. മൂന്നാംഘട്ട നിർമാണത്തിൻ്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ സുപ്രധാന ചുവടുവെപ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നടപടി നീക്കിതുടങ്ങി ആലുവയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന നിർദിഷ്ട പാതയ്ക്കുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാനായി കൺസൾട്ടൻസികളെ ക്ഷണിച്ച് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്പി) പുറപ്പെടുവിച്ചു. ഡിപിആർ തയ്യാറാക്കലിനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അനുമതി ലഭിച്ചതോടെ ആണ് ഡിപിആർ കൺസൾട്ടൻസിയെ നിയമിക്കുന്നത്.
|
കൊച്ചിയില്‍ മെട്രോ ആരംഭിച്ചപ്പോള്‍ത്തന്നെ വിമാനത്താവളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമേ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും ഇത് പരിഹാരമാകും. പ്രാദേശിക വികസനത്തിനും പാത നീട്ടിയാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടുംചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്‍ നിര്‍ദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു. ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. 19ന് ടെണ്ടര്‍ തുറക്കുമെന്നു അധികൃതർ അറിയിച്ചു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയശേഷം ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട നിര്‍മാണം ഇപ്പൊൾ പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള മൂന്നാംഘട്ട നടപടി ആരംഭിച്ചത്.
ആലുവ – അങ്കമാലി മൂന്നാംഘട്ടത്തിന് 18 കിലോമീറ്റർ ആണ് നീളം. ആലുവയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന പാത. ആലുവയിൽനിന്ന് ദേശീയപാത 544ലൂടെ നീളുന്ന പാത അകപ്പറമ്പിലെ അലീന വളവ് മേഖലയിൽനിന്ന് തിരിഞ്ഞുപോകുന്ന വിധത്തിലാണ് ആലോചിക്കുന്നത്. പിന്നീട് കരിയാട് – എയർപോർട്ട് – മാട്ടൂർ റോഡ് വഴി വിമാനത്താവളത്തിലേക്ക് എത്തിച്ചേരും. തുടർന്ന് എയർപോർട്ട് – അങ്കമാലി റോഡിലൂടെ എംസി റോഡിൽ പ്രവേശിച്ച് അങ്കമാലിയിൽ എത്തിച്ചേരുന്ന വിധത്തിലായിരിക്കും റൂട്ട്.


