ചെന്നൈ: തമിഴ്നാട്ടിൽ യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിൽ ഉണ്ടായ സംഭവത്തിൽ കുമാർ എന്നയാളാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം.
|
തെങ്കാശി ജില്ലയിലെ സെങ്കോട്ടയ്ക്കടുത്ത് പുളിയറൈ സ്വദേശിയാണ് കുമാർ (50). ബിജെപി മുൻ നേതാവും ആണ്. നിലവിൽ ബിജെപി നിർവാഹക സമിതി അംഗമായി പ്രവർത്തിക്കുന്നു. ഇയാൾ വിവാഹിതനും 2 കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം പുളിയറ സ്വദേശിനിയായ യുവതി വീട്ടിലെ കുളിമുറിയിൽ കുളിക്കുകയായിരുന്നു. ആ സമയം കുമാർ ഇതിൻ്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി. ഇത് പ്രതീക്ഷിക്കാത്ത യുവതി ഞെട്ടി നിലവിളിച്ചു. അയൽവാസികൾ എത്തുന്നതിന് മുമ്പ് കുമാർ അവിടെ നിന്ന് രക്ഷപ്പെട്ടു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതോടെ കുമാർ ഒളിവിൽ പോയെങ്കിലും പോലിസ് പിടികൂടി.
Ret army man arrested for shooting video of woman taking bath
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





