16
Feb 2025
Wed
16 Feb 2025 Wed
Today Gold Rate in Kerala for 1 Pavan on Monday, 8th September 2025

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: തിരുത്താന്‍ റെക്കോഡുകളില്ലാതെ കുതിച്ചുയര്‍ന്ന് കേരളത്തിലെ സ്വര്‍ണവിപണി. കഴിഞ്ഞമാസങ്ങളില്‍ ചാഞ്ചാടിക്കൊണ്ടിരുന്ന വിലയാണ് പൊടുന്നനെ കുതിച്ചത്. ഒരു ഭാഗത്ത് രൂപയുടെ മൂല്യം കുറയുന്നതിന് അനുസരിച്ച് സ്വര്‍ണവിപണി കുതിക്കുകയാണ്.

കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നു. 760 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെയാണ് പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

2025 ആരംഭം മുതല്‍ ജനുവരി അവസാന ദിവസം വരെ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 960 രൂപ ഉയര്‍ന്ന് 61,840 രൂപയിലേയ്ക്കാണ് വില എത്തിനിന്നത്. ഫെബ്രുവരിയുടെ ആദ്യദിനവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടാകുന്നത്. ഇന്ന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ 61,960 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച് 7,745 രൂപയിലും എത്തി. ഇന്നലെ 960 രൂപയാണ് പവന് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.