ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രയ്ക്കിടെ കത്തിനശിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രികരെ പുറത്തിറക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. അശോക ട്രാവല്‍സ് എന്ന ബസ്സാണ് കത്തിയത്.
|
മദ്ദൂരില്‍ എത്തിയപ്പോഴാണ് ബസ്സിന്റെ പിന്‍ഭാഗത്തു നിന്ന് തീ പടര്‍ന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയുമായിരുന്നു. യാത്രക്കാരെ മറ്റു ബസ്സുകളില്‍ കണ്ണൂരിലേക്ക് കയറ്റി വിട്ടു.
ALSO READ: പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികര്‍ ഇറങ്ങിയോടി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





