22
Feb 2025
Sun
22 Feb 2025 Sun
Manipur Chief minister Biren Singh resigned

കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചു. ഞായര്‍ രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് രാജി. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തിയ ബിരേന്‍ സിങ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ബജറ്റ് സമ്മേളനം നടക്കാനിരിക്കെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് ബിജെപിയുടെ നീക്കം. മണിപ്പൂര്‍ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.

മണിപ്പൂര്‍ കലാപം തുടങ്ങി രണ്ടുവര്‍ഷത്തിനു ശേഷമാണ് ബിരേന്‍ സിങ് രാജി വച്ചത്. ബിരേന്‍ സിങ് രാജിവയ്ക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. ഈ ആവശ്യം കൂടി കേന്ദ്രനേതൃത്വം പരിഗണിക്കുകയായിരുന്നു.

ALSO READ:  മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ജെഡിയു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക