05
Feb 2025
Thu
05 Feb 2025 Thu
two dies in Koilandy in elephant attack in temple

കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ പ്രാണരക്ഷാര്‍ഥം ഓടിയതോടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അടുത്തടുത്ത് നിന്ന രണ്ട് ആനകളും പരസ്പരം കുത്തുണ്ടാക്കുകയും വിരണ്ടോടുകയുമായിരുന്നു. പാപ്പാന്‍മാര്‍ പണിപ്പെട്ട് ആനകളെ തളച്ചു.

ALSO READ: കൂറ്റനാട് നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക