23
Feb 2025
Fri
23 Feb 2025 Fri
Koottanad nercha

കൂറ്റനാട് (പാലക്കാട്): കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം. (Mahout killed by elephant during Koottanad nercha)  വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയുടെ പാപ്പാന്‍ കുഞ്ഞുമോനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനപ്പുറത്തുണ്ടായിരുന്ന മൂന്നു യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ പാപ്പാന്‍ കുഞ്ഞുമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആനപ്പുറത്ത് മൂന്നു പേരാണുണ്ടായിരുന്നത്. പാപ്പാനെ കുത്തുന്നതിനിടയില്‍ മൂവരും നിലത്ത് വീണു. ആനയുടെ കൊമ്പിലേക്ക് തലയടിച്ചു വീണ ഒരാള്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്.

ALSO READ: പകുതി വിലക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; അനന്തുവിന്റെ ജീവനക്കാര്‍ ഒളിവില്‍; മൊഴികളില്‍ വൈരുധ്യം

ഇടഞ്ഞ ആന നിരവധി വാഹനങ്ങളും തകര്‍ത്തു. എലിഫന്റ് സ്‌ക്വാഡ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

പതിറ്റാണ്ടുകളായി കൂറ്റനാട് ശുഹദാക്കളുടെ മഖാമില്‍ നടന്നുവരാറുള്ള ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടത്തുന്ന ദേശോത്സവമാണ് കൂറ്റനാട് നേര്‍ച്ച. പരിസരത്തുള്ള 28 ടീമുകളില്‍ നിന്നായി 47 ആനകള്‍ നഗരപ്രദക്ഷിണ ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അത്യാഹിതം.