30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
father arrested for raping 15 year old daughter

15കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. 42കാരനാണ് മകളെ പീഡിപ്പിച്ചതിന് പിടിയിലായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരിയിലായിരുന്നു സംഭവം. വീട്ടില്‍ അച്ഛനും മകളും മാത്രമായിരുന്നു ഈ സമയം ഉണ്ടായിരുന്നത്. ഈ സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചുപോയ കുട്ടി കാര്യം പുറത്തുപറഞ്ഞിരുന്നില്ല.
പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.

സ്‌കൂളില്‍ കഴിഞ്ഞദിവസം നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി അച്ഛനില്‍ നിന്ന് ലൈംഗികപീഡനം നേരിട്ട വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടി വിവരം പറഞ്ഞതോടെ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

ALSO READ: അഞ്ചുവയസ്സുമുതല്‍ 15ാം വയസ്സുവരെ മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ തടവ് വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement