17
Feb 2025
Tue
17 Feb 2025 Tue
Kerala Gold Price: Gold price increased in Kerala today

കേരളത്തില്‍ സ്വര്‍ണവിലകുതിക്കുകയാണ്. ഇടക്കാലത്ത് ഒന്ന് താഴേക്ക് വന്നെങ്കിലും അതുപോലെ തിരിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് കേരളത്തിലെ വിപണിയില്‍ വര്‍ധിച്ചത്. ഇതോടെ ഇന്നലെ 7940 രൂപയ്ക്ക് വിറ്റിരുന്ന ഒരു ഗ്രാം സ്വര്‍ണം ഇന്ന് 7970 രൂപയ്ക്കാണ് കേരളത്തില്‍ വില്‍ക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് ഇപ്പോള്‍ കാണുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25 63840
11-Feb-25
(Morning)
Rs. 64,480 (Highest of Month)
11-Feb-25
(Afternoon)
64080
12-Feb-25 63520
13-Feb-25 63840
14-Feb-25 63920
15-Feb-25 63120
16-Feb-25 63120
17-Feb-25
Yesterday »
63520
18-Feb-25
Today »
Rs. 63,760