വിവാഹാഘോഷഭാഗമായി ഉതിര്‍ത്ത വെടിയേറ്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 45കാരനായ പരംജിത്ത് സിങ് ആണ് മരിച്ചത്. നിരവധി പുരുഷന്മാര്‍ വിവാഹവേദിയില്‍ നൃത്തം ചെയ്യുകയും പണം വിതറുകയും ചെയ്യുന്നതിനിടെ പരംജിത് സിങ് ഇവര്‍ക്കിടയിലൂടെ നടന്നുവരുമ്പോഴാണ് അപകടം.
|
നൃത്തം ചെയ്തിരുന്നവരിലൊരാള്‍ തന്റെ തോക്കില്‍ നിന്ന് ആകാശത്തേക്ക് വെടിയുതിര്‍ക്കാനുള്ള ശ്രമത്തിനിടെ കാഞ്ചി നേരത്തേ വലിക്കുകയും ഇവയിലൊന്ന് പരംജിത്തിന്റെ ദേഹത്ത് തറയ്ക്കുകയുമായിരുന്നു. അതേസമയം പരംജിത് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന പ്രചാരണവും കുടുംബം നടത്തി. എന്നാല്‍ വെടികൊണ്ട് പരംജിത് വീഴുന്ന ദൃശ്യം പുറത്തുവന്നതോടെ പോലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





