കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസിനെ തലയോട്ടി തകര്‍ത്ത് കൊന്ന കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ഇവരുടെ പരീക്ഷാകേന്ദ്രം വെള്ളിമാട് കുന്നിലേക്ക് മാറ്റിയത്. പോലീസ് സുരക്ഷയിലാവും ഇവര്‍ പരീക്ഷ എഴുതുക. പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും നേരത്തേ കത്ത് നല്കിയിരുന്നു.
|
വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്‌കൂളിലെത്തി പരീക്ഷ എഴുതിക്കാന്‍ ആയിരുന്നു തീരുമാനിച്ചത്. അതേസമയം കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും മുന്നറിയിപ്പ് നല്കിയിരുന്നു.
ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷഹബാസിനെ കൂട്ടമായി മര്‍ദ്ദിക്കുകയും നഞ്ചക്കിന് തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ് ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
ALSO READ: ഷഹബാസിന്റെ തലയോട്ടി തകര്‍ത്ത നഞ്ചക്ക് കണ്ടെത്തി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





