ഹൈദരാബാദ്: പ്രശസ്ത സിനിമാ പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. (Singer Kalpana Raghavendra attempted suicide by consuming sleeping pills )ആത്മഹത്യാശ്രമത്തെ തുടര്‍ന്നാണ് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
|
ഹൈദരാബാദിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗായികയെ നിസാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്‍പ്പന ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
നിലവില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ചെന്നൈയിലായിരുന്ന കല്‍പ്പനയുടെ ഭര്‍ത്താവ് ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


