അവധിയാഘോഷിക്കാന്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിതയെ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ ബലാല്‍സംഗം ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ യുവതിയെ പരിചയപ്പെട്ട കൈലാഷ് ആണ് ഇവരെ ബലാല്‍സംഗം ചെയ്തത്. കൈലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
|
മഹാരാഷ്ട്രയും ഗോവയും ചുറ്റിക്കാണാനായി ഇന്ത്യയിലെത്തിയ യുവതി തനിക്കൊപ്പം വരാന്‍ കൈലാഷിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ തനിക്കു യാത്ര ചെയ്യാനാവില്ലെന്നും ഡല്‍ഹിയിലേക്കു വരാനും ഇയാള്‍ ബ്രിട്ടീഷ് വനിതയോട് ആവശ്യപ്പെട്ടു. മഹിളാപൂറിലെ ഹോട്ടലില്‍ യുവതി മുറിയെടുക്കുകയും കൈലാഷ് ഇവിടേക്ക് ചെല്ലുകയുമായിരുന്നു. ഇവിടെ വച്ച് കൈലാഷ് യുവതിയെ ബലാല്‍സംഗം ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് യുവതി വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കൈലാഷിന് ഇംഗ്ലീഷ് ഭാഷ വശമില്ലെന്നും ഗൂഗിള്‍ ട്രാന്‍സ് ലേറ്റര്‍ ഉപയോഗിച്ചാണ് ഇയാള്‍ തന്നോട് സംവദിച്ചിരുന്നതെന്നും പരാതിക്കാരി പോലീസിനു വിവരം നല്‍കി. തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
ALSO READ: കൊല്ലത്ത് വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





